വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിൽ അന്വേഷണസംഘം. അഫാന്റെ അമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. അഫാന്റെ മൊഴി എടുത്ത് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊലപാതകങ്ങൾക്കിടയിൽ അഫാൻ കടങ്ങൾ വീട്ടിയിരുന്നെന്ന് പൊലീസ് പറയുന്നു. മുത്തശ്ശി സൽമാ ബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ച് 74000 രൂപ വാങ്ങി. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി അഫാൻ കടക്കാർക്ക് നൽകിയിട്ടുണ്ട്.
Read Also: സിനിമാ തര്‍ക്കം ക്ലൈമാക്സിലേക്ക്; സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്‍റണി പെരുമ്പാവൂര്‍
ഇതിന് ശേഷമാണ് പിതാവിന്റെ സഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തുന്നത്. ബാക്കി പണം ഉപയോഗിച്ച് മദ്യപിക്കുകയും ഭക്ഷണം വാങ്ങുകയും ചെയ്തു. അനുജൻ അഫ്സാന് കുഴിമന്തി വാങ്ങി നൽകി. അനുജനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ സമീപം ബാക്കി പണം വിതറി.
അഫാന്റെ കുടുംബത്തിന് വളരെയധികം കടബാധ്യതയുണ്ടായിരുന്നു. മുത്തശ്ശിയും ബന്ധുക്കളുമാണ് പണം നൽകി സഹായിച്ചിരുന്നത്. എന്നാൽ പണം തിരികെ ലഭിക്കാനുള്ളവർ ശല്യം ചെയ്ത് തുടങ്ങി.
പിതാവ് അബ്ദുൾ റഹീം വിദേശത്ത് ബിസിനസ് നടത്തി വലിയ തോതിൽ സാമ്പത്തിക ബാധ്യത വരുത്തി. അതിനെ തുടർന്ന് അദ്ദേഹം യാത്രാവിലക്കിലുമാണ്. അമ്മയുടെ രോഗവും കുടുംബത്തെ തകർത്തു. ഇതോടെ കുടുംബത്തോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം ഷെമി ഇതിൽ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
'ജീവിതവുമായി മുന്നോട്ട് പോകാന് കഴിയുന്നില്ല, അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ട്. ഇതാണ് കൊലാപാതകങ്ങള്‍ക്ക് കാരണം എന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. കണ്ടെത്തിയ തെളിവുകൾ അഫാന്‍റെ വാദം ശരിവെക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.