Venjarammoodu Mass Murder Case: കൊലപാതകങ്ങൾക്കിടയിൽ കൃത്യമായ ഇടവേള, 'ക്ഷീണം' മാറാൻ മദ്യപാനം; കൂടുതൽ വിവരങ്ങൾ പുറത്ത്

Venjarammoodu Mass Murder Case: 

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 10:10 AM IST
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
  • അഫാന്റെ മനോനില ഞെട്ടലുണ്ടാക്കുന്നതെന്ന് പൊലീസ്
  • അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അന്വേഷണം സംഘം തീരുമാനിച്ചു
Venjarammoodu Mass Murder Case: കൊലപാതകങ്ങൾക്കിടയിൽ കൃത്യമായ ഇടവേള, 'ക്ഷീണം' മാറാൻ മദ്യപാനം; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫാന്റെ മനോനില ഞെട്ടലുണ്ടാക്കുന്നതെന്ന് പൊലീസ്. ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾക്ക് ശേഷം ബാറിൽ കയറി മദ്യപിച്ചതായി അഫാൻ വെളിപ്പെടുത്തി.

മദ്യപാനത്തിന് ശേഷമാണ് അടുത്ത പെൺസുഹൃത്തിനെയും അനുജനെയും കൊലപ്പെടുത്തിയത്. പ്രതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. ആവശ്യമെങ്കിൽ മന: ശാസ്ത്ര വിദഗ്ധരുടെ സേവനം തേടുമെന്നും അന്വേഷണസംഘം പറഞ്ഞു. 

Read Also: കടബാധ്യതകൾക്കിടയിലും അഫാൻ നയിച്ചത് ആഢംബര ജീവിതം? ആത്മഹത്യാ ശ്രമം ഇത് രണ്ടാം തവണ?

യാതൊരു കുറ്റബോധമോ പരിഭ്രമമോ ഇല്ലാതെ ഉറ്റവരെ കൊന്നൊടുക്കിയ അഫാന്റെ മാനസിക നില നടുക്കുന്നതാണെന്നാണ് പൊലീസ് പറയുന്നത്. സാധാരണഗതിയിൽ കൂട്ടക്കൊല നടത്തുന്ന പ്രതികൾ വേഗം ഒളിവിൽ പോവുകയോ കീഴടങ്ങുകയോ ചെയ്യും. എന്നാൽ അഫാൻ വളരെയധികം സമയം എടുത്ത് ഒരു പരിഭ്രമവും ഇല്ലാതെയാണ് ഉറ്റവരെ കൊന്നൊടുക്കിയത്.

കൊലപാതകങ്ങൾക്കിടയിൽ കൃത്യമായ ഇടവേള എടുത്തു. ബാറിൽ കയറി മദ്യപിച്ചു. പരിചയക്കാരോട് സാധാരണ പോലെ പെരുമാറി. തൊട്ടടുത്ത വീട്ടുകാർ പോലും അഫാന്റെ വീട്ടിൽ നിന്ന് ഒരു ശബ്ദവും കേട്ടിട്ടില്ല. ഒരു പശ്ചാത്താപം ഇല്ലാതെയാണ് കൊലപ്പെടുത്തിയ രീതി വിവരിച്ചത്. 

അഫാനെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നില്ല. അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. ശാസ്ത്രീയ പരിശോധനാ ഫലം വന്നലേ ഇതിൽ വ്യക്തത ലഭിക്കൂ.  

കൂട്ട ആത്മഹത്യയെ കുറിച്ച് മുന്‍പ് ആലോചിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അന്വേഷണം സംഘം തീരുമാനിച്ചു. കൂട്ട ആത്മഹത്യയ്ക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. അഫാന്റെയും ഉമ്മ ഷെമിയുടെ ഫോണുകളും പരിശോധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News