Venjarammoodu Mass Murder Case: 'ഷെമി സംസാരിച്ചു, ആരോ​ഗ്യനില തൃപ്തികരം'; കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്, മാതാവിന്റെ മൊഴി നിർണായകം

Venjarammoodu Mass Murder Case:  48 മണിക്കൂറിന് ശേഷം ഒരു സ്കാൻ കൂടി ചെയ്യാനുണ്ട്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ നൽകാമെന്ന് ഡോക്ടർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 12:47 PM IST
  • അഫാന്റെ മാതാവ് ഷെമിയുടെ ആരോ​ഗ്യനില തൃപ്തികമെന്ന് ​ഡോക്ടർ
  • മുഖത്തെ എല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ട്
  • ഷെമിയുടെ മൊഴി അന്വേഷണത്തിന് നിർണായകമാണ്
Venjarammoodu Mass Murder Case: 'ഷെമി സംസാരിച്ചു, ആരോ​ഗ്യനില തൃപ്തികരം'; കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്, മാതാവിന്റെ മൊഴി നിർണായകം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ​ഗോകുലം മെഡിക്കൽ കോളേജ് ഡോക്ടർ കിരൺ രാജ​ഗോപാൽ. ഷെമിക്ക് ബോധം വന്നെന്നും സംസാരിച്ചെന്നും ബന്ധുക്കളെ അന്വേഷിച്ചെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 

'ഷെമിയുടെ തലച്ചോറിലെ സ്കാൻ രാവിലെ എടുത്തിരുന്നു. അപകടനില പൂർണ്ണമായും തരണം ചെയ്തുവെന്ന് പറയാനാവില്ല. എന്നിരുന്നാലും ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. നല്ല മുറിവുകളുണ്ട്. സംസാരിക്കാൻ പറ്റുന്ന സ്ഥിതിയാണ്. 48 മണിക്കൂറിന് ശേഷം ഒരു സ്കാൻ കൂടി ചെയ്യാനുണ്ട്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ നൽകാമെന്ന് ഡോക്ടർ പറഞ്ഞു.

Read Also: 'സമരം നടത്തുന്നത് ഈർക്കിൽ സംഘടന'; ആശ വർക്കർമാർക്കെതിരെ പരിഹാസം തുടർന്ന് എളമരം കരീം

തലയിൽ മുറിവുകളുണ്ടായിരുന്നു. മുഖത്തെ എല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ട്. പൊലീസിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടർ കിരൺ രാജ​ഗോപാൽ കൂട്ടിച്ചേർത്തു.

കൊലപാതകത്തെ കുറിച്ച്  വിവരങ്ങൾ നൽകാൻ നിലവിൽ രണ്ട് പേർക്കേ കഴിയുകയുള്ളൂ, പ്രതി അഫാനും മാതാവ് ഷെമിക്കും. അതുകൊണ്ട് തന്നെ ഷെമിയുടെ മൊഴി നിർണായകമാണ്. സാമ്പത്തിക ബാധ്യത കാരണം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് അഫാന്റെ മൊഴി. ചികിത്സയിൽ കഴിയുന്ന ഷെമിയുടെ മൊഴി എടുത്താലേ ഇതിലൊക്കെ വ്യക്തത വരുത്താനാകൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News