തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അഫാൻ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇതേ തുടർന്ന് ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ അഫാൻ തുടരും. അമ്മുമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാൻഡ് ചെയ്തത്.
കൃത്യം നടന്ന സമയത്ത് അഫാൻ മദ്യം അല്ലാതെ മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് രക്ത പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിഷം കഴിക്കാൻ വേണ്ടിയാണ് മദ്യം വാങ്ങിയതെന്നായിരുന്നു പ്രതിയുടെ മൊഴി.
Also Read: Sunstroke: ഉഷ്ണതരംഗ മുന്നറിയിപ്പില്ല, പക്ഷേ ചൂട് കൂടും; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു
അതേസമയം കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയാണെന്ന് റൂറൽ എസ്പി കെഎസ് സുദർശൻ പറഞ്ഞു. അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ കടം വാങ്ങിയിരുന്നു. എന്നാൽ ഇവയൊന്നും തിരിച്ചുകൊടുക്കാൻ കഴിയാതെ വന്നതോടെയാണ് കൂട്ടക്കൊല നടത്തിയതെന്നും എസ്പി വ്യക്തമാക്കി. കൂട്ടക്കൊല നടത്തുന്നതിനിടെ അമ്മുമ്മയുടെ സ്വർണമാല വിറ്റതിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും 40,000 രൂപ കടം കൊടുത്തയാൾക്ക് തിരികെ നൽകിയിരുന്നു.
അഫാന്റേത് അത്യപൂർവ പെരുമാറ്റമാണെന്നും എസ്പി പറഞ്ഞു. ഇയാളുടെ സ്വഭാവത്തെക്കുറിച്ച് പരിശോധിക്കുമെന്നും കൊലപാതകങ്ങൾ നടത്തുന്നതിനിടയിലും പ്രതി നോർമലായി പെരുമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊല നടത്തിയ ശേഷം ബാറിൽ കയറി മദ്യപിക്കുകയും ചെയ്തു. ഈ മാനസികാവസ്ഥയെ കുറിച്ച് വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കുമെന്നും എസ്പി സുദർശൻ പറഞ്ഞു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ ഉമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അതിക്രൂരമായി 5 പേരെ അഫാൻ കൊലപ്പെടുത്തിയത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്‌സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു ഈ അഞ്ച് കൊലപാതകങ്ങളും നടന്നത്. തുടർന്ന് വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാൻ കീഴടങ്ങുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.