തിരുവനന്തപുരം: സാമ്പത്തികമായി ഏറെ ബാധ്യതകൾ അഫാന്റെ കുടുംബത്തിനുണ്ടായിരുന്നു. പിതാവ് വിദേശത്ത് ബിസിനസ് നടത്തി തകർന്നതും മാതാവിന്റെ കാൻസർ ചികിത്സയും എല്ലാം കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. നാട്ടിൽ വരാൻ പോലും കഴിയാത്ത തരത്തിലുള്ള സാമ്പത്തിക ബാധ്യതകളുണ്ട് അഫാന്റെ പിതാവ് റഹീമിന്. എന്നാൽ അപ്പോഴും അഫാൻ നയിച്ചിരുന്നത് ആഢംബര ജീവിതമായിരുന്നുവെന്നാണ് വിവരം. ബികോം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അഫാൻ പിന്നീട് പിതാവിന്റെ സഹായിക്കാപദ്ധതിയിട്ടെങ്കിലും ബിസിനസ് തകർന്നതോടെ അത് നടന്നില്ല.
പുതിയ ഫോൺ വാങ്ങാനും ബൈക്ക് വാങ്ങാനുമൊക്കെ ഏറെ കാൽപര്യം കാണിച്ചിരുന്ന അഫാൻ ആറ് മാസം മുൻപാണ് ഒടുവിൽ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത്. പുതിയ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ 8 വർഷം മുൻപ് അഫാൻ ആത്മഹത്യാ ശ്രമം നടത്തിയതായൊരു വിവരവും പുറത്തുവരുന്നുണ്ട്. മുത്തശ്ശി സൽമാബീവിയാണ് ഇടയ്ക്കിടെ പണം നൽകിയിരുന്നതെന്നാണ് വിവരം. കൊല നടന്ന ദിവസം സ്വർണമാല നൽകാത്തതിന്റെ പേരിലാണ് പ്രതി സൽമാബീവിയെ കൊന്നത്.
അതേസമയം താന്‍ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊന്നതന്നാണ് അഫാൻ മൊഴി നൽകിയത്. ചുറ്റിക കൊണ്ട് തലയിൽ തുരുതുരാ അടിച്ചാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായിട്ടായിട്ടാണ് അഫാന്‍ ഫര്‍സാനയെ കൊന്നത്. മുഖം വികൃതമായ നിലയിലായിരുന്നു.
അനുജൻ അഫ്സാനായിരുന്നു അഫാന്റെ അവസാനത്തെ ഇര. അഫാനും അഫ്സാനും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പിതാവ് റഹീം ഗൾഫിലായിരുന്നതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്നേഹിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.അനുജന്റെ പഠനകാര്യത്തിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു. അമ്മയുടെ രോഗവും കുടുംബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അങ്ങനെയുള്ള ചേട്ടന് ഇത്രയും ക്രൂരമായി അനുജനെ എങ്ങനെ കൊല്ലാനായി എന്നതും അജ്ഞാതമായി തുടരുകയാണ്. സ്വീകരണ മുറിയിൽ നിലത്തുക്കിടക്കുന്ന നിലയിലായിരുന്നു അഫ്സാന്റെ മൃതദേഹം. കൊലപാതകത്തിന് മുമ്പ് അനുജനെ ഹോട്ടലിൽ കൊണ്ടുപോയി കുഴിമന്തി വാങ്ങി കൊടുത്തിരുന്നു. കൂടാതെ അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ കറൻസി നോട്ടുകൾ വിതറിയിരുന്നു.
നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് പിതൃസഹോദരൻ ലത്തീഫിനെയും അദ്ദേഹത്തിന്റെ ഭാര്യ സാജിത ബീഗത്തെയും കൊന്നത്. കഴുത്തിനും തലയ്ക്കും പിന്നിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് അടിച്ചു. ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.