തൃശൂർ: മദ്യപാനത്തിനിടെ 15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കിയത് ഓർമവന്നു. പിന്നാലെ സുഹൃത്തിനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ പൊന്നൂക്കരയിലാണ് സംഭവം. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
15 വര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. ഇത് മദ്യം അകത്തു ചെന്നതോടെ സുധീഷിന് ഓര്‍മ വന്നു. ഇക്കാര്യം പറഞ്ഞ് രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്‍റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്. സുധീഷിന്‍റെ മുതുകിൽ ഹാക്സാ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. ഇരുവരുടെയും സുഹൃത്ത് സുകുമാരന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പരുക്കേറ്റ സുധീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.