Crime News: വിവാഹ വാ​ഗ്ദാനം നൽകി, ജോലി ശരിയാക്കാമെന്നും വാ​ഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ 40കാരൻ പിടിയിൽ, പിടിയിലായത് 3 വർഷത്തിന് ശേഷം

വിവാഹം കഴിക്കാമെന്ന് പറഞ്ഞും ജോലി ശരിയാക്കി നൽകാമെന്ന് വാ​ഗ്ദാനം ചെയ്തുമാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 12:56 PM IST
  • യുവതി ജോലി ചെയ്തിരുന്നിടത്ത് വച്ച് ഇവരുടെ ന​ഗ്നചിത്രങ്ങൾ എടുത്ത് ഭീഷണപ്പെടുത്തി പീഡിപ്പിച്ചു.
  • പിന്നീട് ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പകർത്തി യുവതിയുടെ ഫോണിലേക്ക് അയച്ചു കൊടുത്ത ശേഷം ബന്ധുക്കൾക്ക് അയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
  • ഇത്തരത്തിൽ പ്രതി പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
Crime News: വിവാഹ വാ​ഗ്ദാനം നൽകി, ജോലി ശരിയാക്കാമെന്നും വാ​ഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ 40കാരൻ പിടിയിൽ, പിടിയിലായത് 3 വർഷത്തിന് ശേഷം

തിരുവനന്തപുരം: വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ 40കാരൻ പിടിയിൽ. വയനാട് വൈത്തിരി സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ബാം​ഗ്ലൂരിൽ നിന്നാണ് ഇയാളെ മ്യൂസിയം പൊലീസ് പിടികൂടിയത്. കൃത്യം നടത്തി മൂന്ന് വർഷത്തിന് ശേഷം പ്രതി പിടിയിലാകുന്നത്. വിവാഹം കഴിക്കാമെന്നും, ബാം​ഗ്ലൂരിൽ ജോലി ശരിയാക്കി നൽകാമെന്നും പറഞ്ഞാണ് പ്രതി യുവതിയെ പീഡനത്തിനിരയാക്കിയത്. 

യുവതി ജോലി ചെയ്തിരുന്നിടത്ത് വച്ച് ഇവരുടെ ന​ഗ്നചിത്രങ്ങൾ എടുത്ത് ഭീഷണപ്പെടുത്തി പീഡിപ്പിച്ചു. പിന്നീട് ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പകർത്തി യുവതിയുടെ ഫേണിലേക്ക് അയച്ചു കൊടുത്ത ശേഷം ബന്ധുക്കൾക്ക് അയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ പ്രതി പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. 2021 സെപ്റ്റംബർ മുതൽ 2021 നവംബർ വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. 

ഡിസിപി ബി.വി വിജയ് ഭരത് റെഡ്ഢി ഐപിഎസിന്റെ നേതൃത്വത്തിൽ എസിപി സ്റ്റുവെർട്ട് കീലർ, ci വിമൽ, si വിപിൻ, si ഷിജു, si ആശ ചന്ദ്രൻ , cpo മാരായ അജിത്കുമാർ, സന്തോഷ്‌, ബിനു, ഷിനി, ശരത്, സുൽഫിക്കർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News