ആറ് ആഴ്ച നീണ്ടു നിന്ന മഹാ കുംഭമേളയ്ക്ക് ഇന്ന് അവസാനം. മഹാശിവരാത്രി ആഘോഷത്തോടെയാണ് ഏറ്റവും വലിയ തീർത്ഥാടക സംഗമത്തിന് അവസാനമാകുന്നത്. ശിവരാത്രി ദിനമായ ഇന്ന് മഹാകുംഭമേളയില്‍ പ്രയാഗ്രാജ് നഗരിയിലേക്ക് കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്.
പ്രധാന സ്നാനമായ അമൃത സ്നാനത്തിന്റെ അവസാന ദിവസം കൂടിയാണിന്ന്. അതു കൊണ്ട് തന്നെ അവസാന മണിക്കൂറിലും നിരവധി വിശ്വാസികളാണ് പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഇത് വരെ 64 കോടി പേര്‍ സ്നാനത്തില്‍ പങ്കെടുത്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക്. അതേ സമയം, തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമായിരുന്നു എന്ന വിമർശനം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
ആത്മീയതയ്ക്കപ്പുറം വലിയ സാമ്പത്തിക നേട്ടമാണ് കുംഭമേളയിലൂടെ ലഭിക്കുന്നത്. 700 കോടി രൂപയായിരുന്നു ഇത്തവണത്തെ മഹാകുംഭമേളയുടെ ബജറ്റ്. 5,500 കോടി രൂപയുടെ 167 വികസന പദ്ധതികളാണ് കുംഭമേളയോട് അനുബന്ധിച്ച് യുപി സർക്കാർ ഉദ്ഘാടനം ചെയ്തത്.
പ്രതീക്ഷിച്ചതിലും അധികം സന്ദർശകർ എത്തിയതോടെ വരുമാനം മൂന്ന് ലക്ഷം കോടിയിലധികം ലഭിക്കുമെന്നാണ് വിവരം. രാജ്യത്തെ ജിഡിപിയിലും ഒരു ശതമാനത്തിലേറെ വർധനയുണ്ടാകും. വൻകിട കമ്പനികൾ മുതൽ ഭക്തർക്ക് താൽക്കാലിക താമസം നൽകിയവരും, അവശ്യസാധനങ്ങൾ എത്തിച്ചവരും ചായ വിറ്റവരും ഒക്കെ നേടി മികച്ച വരുമാനം നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന വസ്തുക്കളുടെ വിൽപ്പനയിലൂടെ കച്ചവടക്കാർ ഏകദേശം 17,310 കോടി രൂപയോളം വരുമാനം നേടുമെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് പറയുന്നത്.
പച്ചക്കറികളിൽ നിന്ന് 2000 കോടി രൂപയും, കിടക്കകൾ, മെത്തകൾ തുടങ്ങിയവയിൽ നിന്ന് 500 കോടി രൂപയും, പാൽ മറ്റ് പാലുൽപ്പന്നങ്ങളിൽ മുതലായവയിൽ നിന്ന് 4000 കോടി രൂപയും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഭക്ഷ്യ എണ്ണ വിൽപ്പനയിൽ നിന്ന് 1000 കോടി രൂപയും പലചരക്ക് സാധനങ്ങളുടെ വിൽപ്പനയിൽ നിന്ന് 4,000 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. ഹോസ്പിറ്റാലിറ്റി, യാത്രാ മേഖലകളിൽ നിന്നുമൊക്കെ ഇത്തരത്തിൽ വലിയ സാമ്പത്തിക ലാഭമാണ് ലഭിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും അധികം തീർത്ഥാടകർ എത്തിയതോടെ വരുമാനത്തിലും വർധനയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.