Trigrahi Yoga: നേട്ടത്തോടെ വരവൽക്കാം മാർച്ച് മാസത്തെ! ത്രി​ഗ്രഹ യോ​ഗം നൽകും ധനയോ​ഗവും അപ്രതീക്ഷിത നേട്ടങ്ങളും

ഇടവം, കർക്കടകം, മിഥുനം എന്നീ രാശികൾക്കാണ് ത്രി​ഗ്രഹി യോ​ഗം നേട്ടമുണ്ടാക്കാൻ പോകുന്നത്.   

Written by - Zee Malayalam News Desk | Last Updated : Feb 26, 2025, 08:40 AM IST
  • ​ഗ്രഹങ്ങളുടെ രാശിമാറുന്നത് മൂലം ചില ​ഗ്രഹസംയോ​ഗങ്ങളും രൂപപ്പെടുന്നുണ്ട്.
  • മാർച്ചിൽ മീനം രാശിയിൽ ​ഗ്രഹ സംയോ​ഗം സംഭവിക്കാൻ പോകുകയാണ്.
  • ബുധന്‍, രാഹു, ശുക്രന്‍ എന്നീ ഗ്രഹങ്ങളാണ് മീനം രാശിയിൽ ഒന്നുചേർന്ന് ത്രി​ഗ്രഹി യോ​ഗം സൃഷ്ടിക്കാൻ പോകുന്നത്.
Trigrahi Yoga: നേട്ടത്തോടെ വരവൽക്കാം മാർച്ച് മാസത്തെ! ത്രി​ഗ്രഹ യോ​ഗം നൽകും ധനയോ​ഗവും അപ്രതീക്ഷിത നേട്ടങ്ങളും

Trigrahi Yoga: മാര്‍ച്ച് മാസം തുടങ്ങാൻ ഇനി 2 ദിനങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഈ മാസത്തിലെ ​ഗ്രഹ മാറ്റങ്ങൾ വലിയ പ്രാധാന്യം അർഹിക്കുന്നവയാണ്. ​ഗ്രഹങ്ങളുടെ രാശിമാറുന്നത് മൂലം ചില ​ഗ്രഹസംയോ​ഗങ്ങളും രൂപപ്പെടുന്നുണ്ട്. മാർച്ചിൽ മീനം രാശിയിൽ ​ഗ്രഹ സംയോ​ഗം സംഭവിക്കാൻ പോകുകയാണ്. ബുധന്‍, രാഹു, ശുക്രന്‍ എന്നീ ഗ്രഹങ്ങളാണ് മീനം രാശിയിൽ ഒന്നുചേർന്ന് ത്രി​ഗ്രഹി യോ​ഗം സൃഷ്ടിക്കാൻ പോകുന്നത്. 

മൂന്ന് രാശികൾക്കാണ് ത്രി​ഗ്രഹി യോ​ഗത്താൽ ​ഗുണങ്ങൾ ലഭിക്കാൻ പോകുന്നത്. ഇവർക്ക് ജീവിതത്തിൽ വലിയ സാമ്പത്തിക നേട്ടവും പ്രശസ്തിയും അം​ഗീകരാവും ഒക്കെ നേടാനാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

ഇടവം രാശിക്കാർക്ക് ത്രി​ഗ്രഹ യോ​ഗം ഏറെ ​ഗുണം ചെയ്യും. ജോലി, ബിസിനസ് എന്നിവയിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്ന കാലമാണിത്. അപ്രതീക്ഷിതമായി ധാരാളം പണം നിങ്ങളുടെ കൈവശമെത്തും. ഈ കാലയളവിൽ നിങ്ങൾ പുതിയ വരുമാന മാർ​ഗം കണ്ടെത്തും. ബിസിനസിൽ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കും. അതുവഴി സാമ്പത്തിക ലാഭമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ തേടിയെത്തും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. 

Also Read: Today's Horoscope: ഇന്ന് ശിവരാത്രി! ശിവഭ​ഗവാന്റെ അനു​ഗ്രഹം ഈ രാശികളോടൊപ്പം; സമ്പൂർണ രാശിഫലം അറിയാം

 

കര്‍ക്കടകം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗത്തിലൂടെ ഭാ​ഗ്യം തെളിയുകയാണ്. ജോലിയിലും ബിസിനസിലും നിങ്ങൾ പ്രതീക്ഷിക്കുന്നതിനും മുകളിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാനാകും. സാമ്പത്തികപരമായും ഉയരങ്ങളിലെത്താനാകും. ഈ കാലയളവിൽ ആത്മീയ കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ താൽപര്യം കാണിക്കും. തൊഴിൽ സംബന്ധമായ ചില യാത്രകൾ വേണ്ടി വന്നേക്കും. ഇത് നേട്ടങ്ങൾ നൽകകയും ചെയ്യും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. വിദേശ പഠനം ആ​ഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. 

മിഥുനം രാശിക്കാര്‍ക്ക് ത്രിഗ്രഹ യോഗത്തിലൂടെ ജീവിതത്തിൽ ഭാ​ഗ്യങ്ങൾ വന്നുചേരും. തൊഴിൽ സംബന്ധമായ നിരവധി നേട്ടങ്ങൾ ഇവരുടെ ജീവിതത്തിലുണ്ടാകും. പങ്കാളിത്ത ബിസിനസ് ലാഭം നൽകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സർക്കാർ കാര്യങ്ങൾ നിങ്ങൾക്ക് അൻുകൂലമായി വന്നുചേരും. ഭാവിയിൽ വലിയ സാമ്പത്തിക നേട്ടം നൽകാൻ സാധ്യതയുള്ള ബിസിനസ് കരാറുകളിൽ ഒപ്പുവയ്ക്കാനാകും. ലോട്ടറി അടിക്കാനുള്ള സാധ്യതയും കാണുന്നു. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News